ഹെല്‍മറ്റ് ധരിക്കാത്ത മലയാളി യുവതിക്ക് സച്ചിന്‍റെ ഉപദേശം, വിഡീയോ വൈറല്‍ | Oneindia Malayalam

2017-11-03 2

Sachin Tendulkar Advises Malayali Women About Wearing Helmet For Safety

ഇരുചക്ര വാഹനമോടിക്കുന്നവര്‍ സുരക്ഷക്ക് വേണ്ടി ഹെല്‍മറ്റ് ധരിക്കണമെന്നത് നിയമമാണ്. ബാംഗ്ലൂര്‍ പോലെയുള്ള നഗരങ്ങളില്‍ വാഹനമോടിക്കുന്നവരും പിറകിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. പക്ഷേ നമ്മുടെ കേരളത്തില്‍ പിന്നിലിരിക്കുന്നവര്‍ അങ്ങനെ ഹെല്‍മറ്റ് ധരിക്കാറില്ല. ഇപ്പോഴിതാ അത്തരത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഒരു മലയാളി യുവതിയെ ഉപദേശിച്ചിരിക്കുകയാണ് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കേരളത്തിലെ ഏതോ റോഡിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഇത് എവിടെമാണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ പോകുന്ന വഴിയോ അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴോ ആകാം ഹെല്‍മറ്റ് വെക്കാത്ത ഇരുചക്ര വാഹനക്കാര്‍ സച്ചിന്‌റെ കണ്ണില്‍പ്പെട്ടത്. സച്ചിനെ പെട്ടെന്ന് കണ്ടതിന്‍റെ ഞെട്ടലില്‍ നില്‍ക്കുന്ന ആരാധകനെയും വീഡിയോയില്‍ കാണാം. എന്തായാലും വീഡിയോ വൈറലായി കഴിഞ്ഞു.